വിദേശികൾക്ക് തൊഴിലിന് ഏറ്റവും അനുയോജ്യമായ ഇടം ബഹ്റൈനെന്ന് സർവേ
text_fieldsമനാമ: വിദേശികൾക്ക് തൊഴിലിന് ഏറ്റവും പറ്റിയ ഇടം ബഹ്റൈനെന്ന് സർവേ ഫലം. എക്സ്പാറ്റ് ഇൻസൈഡർ 2022 അന്താരാഷ്ട്രതലത്തിൽ നടത്തിയ സർവേയിലാണ് ബഹ്റൈന് ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലിനും ബിസിനസിനും ഏറ്റവും യോജിച്ച സ്ഥലമായാണ് ബഹ്റൈനെ അടയാളപ്പെടുത്തിയിട്ടുള്ളത്.
താമസസ്ഥലം വളരെ എളുപ്പത്തിൽ ലഭിക്കുന്നതായും തദ്ദേശീയ ഭാഷ സ്വായത്തമാക്കാതെതന്നെ എളുപ്പത്തിൽ തൊഴിൽ ലഭിക്കുന്നതായും സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും പറഞ്ഞു. പ്രാദേശിക ഭരണ, അധികാര കേന്ദ്രങ്ങളുമായി വേഗത്തിൽ ഇടപെടാൻ കഴിയുമെന്ന് 67 പേരും വിസ വേഗത്തിൽ ലഭിക്കുന്നതായി 70 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.