ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾക്ക് സമാപനമായി
text_fieldsമനാമ: ഒരു മാസത്തിലേറെ നീണ്ടുനിന്ന ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
വ്യാഴാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പള്ളൂർ, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സമാജത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ അതിഥികളായിരിക്കും. തുടർന്ന് പ്രശസ്ത ഗായകൻ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.