ഏകപാത്ര നാടകോത്സവം ഇന്നുമുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം-സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഏകപാത്ര നാടകോത്സവം’ ഇന്ന് ആരംഭിക്കും.
നാടകോത്സവത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച വൈകീട്ട് എട്ടിന് നവാഗതനായ അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പന്ത്രണ്ട് സമം ഒന്ന്’ എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് ഫിലിപ്പ് ജേക്കബാണ്. എസ്.കെ നായരുടെ രചനയിൽ നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന ‘കന്മഷം’ എന്ന രണ്ടാമത്തെ നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് ബഹ്റൈൻ നാടകലോകത്ത് ചിരപരിചിതനായ അനീഷ് ഗൗരിയാണ്.
വ്യത്യസ്തങ്ങളായ നിരവധി നാടകങ്ങൾ അണിയിച്ചൊരുക്കിയ ഷാഗിത് രമേഷ് സംവിധാനം ചെയ്യുന്ന ബ്ലഡ് ദ വിറ്റ്നസ് എന്ന നാടകത്തിന് രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശരത് ചന്ദ്രനാണ്. ഈ നാടകത്തിലെ കഥാപാത്രത്തിന് ജീവനേകുന്നത് ബഹ്റൈൻ നാടകലോകത്ത് ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ സൗമ്യ കൃഷ്ണപ്രസാദാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.