ബഹ്റൈൻ കേരള സോഷ്യൽ ഫോറം റമദാൻ കിറ്റുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു
text_fieldsമനാമ: ബഹ്റൈൻ സമൂഹത്തിൽ സ്വദേശി-വിദേശികൾക്കിടയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന തികച്ചും അർഹതപ്പെട്ടവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ സന്നദ്ധർ ബി.കെ.എസ്.എഫ് റമദാൻ കിറ്റ് 2024ന് തുടക്കം കുറിച്ചു.
കോവിഡ് കാലഘട്ടത്തിൽ തുടക്കംകുറിച്ച പദ്ധതി സ്വദേശി-വിദേശികൾക്കിടയിൽ ഏറെ പ്രശംസിക്കപ്പെടുകയും ആയിരക്കണക്കിന് നിർധനർക്ക് ആശ്വാസമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി.കെ.എസ്.എഫ് അദ്ലിയ ഫുഡ് സ്റ്റോറിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ബി.കെ.എസ്.എഫ് സേവന ടീം അംഗങ്ങളായ ബഷീർ അമ്പലായി, നജീബ് കടലായി, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര, കാസിം പാടത്തകായിൽ, സലീം മമ്പ്ര, നജീബ് കണ്ണൂർ എന്നിവർ പങ്കെടുത്തു. ആദ്യ കിറ്റ് ബംഗ്ലാദേശ് പൗരന് കൈമാറി. അർഹതപ്പെട്ടവർ +973 3961 4255, +97333040446 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.