ബഹ്റൈൻ കേരളീയ സമാജം; പ്രസിഡന്റായി പി.വി. രാധാകൃഷ്ണ പിള്ള തുടരും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റായി പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറിയായി വർഗീസ് കാരക്കലും തുടരും. കഴിഞ്ഞ ദിവസം ചേർന്ന 73ാമത് വാർഷിക പൊതുയോഗത്തിലാണ് 11 അംഗ ഭരണസമിതിയെ റിട്ടേണിങ് ഓഫിസർ ലോഹിദാസ് പാലിശ്ശേരി പ്രഖ്യാപിച്ചത്. ഇലക്ഷൻ ഇല്ലാതെ ഏകകണ്ഠമായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പെന്ന് ഭരണസമിതി വിലയിരുത്തി.
2022-24 വർഷത്തേക്കുള്ള ഭരണസമിതിയെ ഏകകണ്ഠമായി തിരഞ്ഞെടുത്ത എല്ലാ അംഗങ്ങൾക്കുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി പി.വി. രാധാകൃഷ്ണ പിള്ളയും വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു. മറ്റ് ഭാരവാഹികൾ: കെ. ദേവദാസ് (വൈസ് പ്രസി), വർഗീസ് ജോർജ് (അസി. സെക്രട്ടറി), ആഷ്ലി കുര്യൻ (ട്രഷ), ശ്രീജിത്ത് ഫറോക്ക് (എന്റർടെയ്ൻമെൻറ് സെക്രട്ടറി), വി. വിനൂപ് കുമാർ (ലൈബ്രേറിയൻ), ദിലീഷ് കുമാർ (മെംബർഷിപ് സെക്രട്ടറി), പോൾസൺ കെ. ലോനപ്പൻ (ഇൻഡോർ ഗെയിംസ് സെക്രട്ടറി), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം സെക്രട്ടറി), മഹേഷ് ഗോപാലകൃഷ്ണ പിള്ള (ഇേന്റണൽ ഓഡിറ്റർ). പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് മാർച്ച് 31ന് വിപുലമായ പരിപാടികളോടെ നടത്തും. നാട്ടിൽനിന്ന് എത്തുന്ന ലക്ഷ്മി ജയൻ ഉൾപ്പെടെയുള്ള പ്രശസ്ത സംഗീത പ്രതിഭകൾ അണിനിരക്കുന്ന ഗാനമേളയും ഇതിെന്റ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ അതിഥികളാകുമെന്ന് സമാജം ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.