Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ കേ​ര​ളീ​യ...

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജി.​സി.​സി ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം തു​ട​ങ്ങി

text_fields
bookmark_border
arts festival
cancel
camera_alt

representational image

മ​നാ​മ: കു​ട്ടി​ക​ളു​ടെ ക​ലാ​ഭി​രു​ചി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും മി​ക​ച്ച പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വ​ത്തി​ന്റെ പു​തി​യ പ​തി​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ, നൂ​റി​ല​ധി​കം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 60ഓ​ളം ഗ്രൂ​പ്പി​ന​ങ്ങ​ളി​ലു​മാ​യി മ​ത്സ​രം ന​ട​ക്കും.

വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ, ബാ​ല​തി​ല​കം, ബാ​ല​പ്ര​തി​ഭ പ​ട്ട​ങ്ങ​ളും അ​തി​നു​പു​റ​മെ ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ്, സാ​ഹി​ത്യ​ര​ത്ന, സം​ഗീ​ത​ര​ത്ന, നാ​ട്യ​ര​ത്ന, ക​ലാ​ര​ത്ന തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ളും സ​മ്മാ​നി​ക്കും.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ കു​ട്ടി​ക​ളു​ടെ ക​ലാ​മാ​മാ​ങ്ക​മാ​യ സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ പ്ര​വാ​സ​ലോ​ക​ത്തു ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഏ​തു പൗ​ര​ത്വ​മു​ള്ള കു​ട്ടി​ക്കും ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 15 മു​ത​ൽ റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നൗ​ഷാ​ദ് മു​ഹ​മ്മ​ദു​മാ​യി 39777801 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahrain Keraleeya Samajam begins preparations for GCC Kalotsavam
Next Story