ബഹ്റൈൻ കേരളീയസമാജം സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു
text_fieldsമനാമ: ഇന്ത്യ സ്വതന്ത്രമായതിെന്‍റ 75ാം വാർഷികം ബഹ്റൈൻ കേരളീയസമാജം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പതാകയുയർത്തി ആരംഭിച്ച ആഘോഷങ്ങൾ 18ന് നടത്തിയ പൊതുസമ്മേളനത്തോടെ സമാപിച്ചു. രാജ്യം അസൂയാവഹമായ വികസനപ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യംവഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലം അഭിപ്രായപ്പെട്ടു.
ഇന്ത്യൻജനത നേടിയ സ്വാതന്ത്ര്യത്തിന് അനേകം രക്തസാക്ഷികളുടെ ത്യാഗത്തിെന്‍റ വിലയുണ്ടെന്നും ആ സ്മരണകൾ നിലനിർത്താൻ ഇന്ത്യൻ ജനത ബാധ്യസ്ഥരാണെന്നും സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇന്ത്യ കൈവരിച്ച പുരോഗതിയെപ്പോലെ പ്രധാനമാണ് ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസിസമൂഹം നേടിയ അഭിമാനാർഹമായ നേട്ടങ്ങളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണെന്നും ലോകത്തിന് ജനാധിപത്യമടക്കം നിരവധി കാര്യങ്ങൾ ഇന്ത്യയിൽനിന്ന് പഠിക്കാനുണ്ടെന്നും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. ദേവ്ജി ഗ്രൂപ് ഡയറക്ടർ ജയദീപ് ഭരത്ജി ആശംസകൾ അർപ്പിച്ചു. സമ്മേളനത്തോടൊപ്പം സമ്മർ ക്യാമ്പിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ, സമാജം അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവ അരങ്ങേറി. ആഷ്ലി കുര്യൻ, റിയാസ് ഇബ്രാഹീം, ദേവൻ പാലോട്, വിജിന സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മധുരപലഹാര വിതരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.