Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ കേ​ര​ളീ​യ...

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ക​ഥാ​കു​ല​പ​തി പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്

text_fields
bookmark_border
meeting
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ക​ഥാ​കു​ല​പ​തി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കു​ന്നു

മ​നാ​മ: ക​ഥാ​ര​ച​ന​യു​ടെ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ടി. ​പ​ത്മ​നാ​ഭ​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ക​ഥാ​കു​ല​പ​തി പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

മ​ല​യാ​ള ചെ​റു​ക​ഥാ സാ​ഹി​ത്യ​ത്തി​ൽ ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി സ​മാ​ന​ത​ക​ളി​ല്ലാ​തെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ക​ഥാ​കൃ​ത്താ​യ ടി. ​പ​ത്മ​നാ​ഭ​ൻ ഇ​പ്പോ​ഴും ര​ച​നാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ടി. ​പ​ത്മ​നാ​ഭ​ൻ

ന​വ​തി പി​ന്നി​ട്ടി​ട്ടും പ്ര​തി​ഭ​യു​ടെ പ്ര​കാ​ശം പ​ര​ത്തു​ന്ന ചെ​റു​ക​ഥ​ക​ൾ അ​ദ്ദേ​ഹം എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ചെ​റു​ക​ഥ​യി​ൽ മാ​ത്രം സ​ർ​ഗാ​ത്മ​കാ​വി​ഷ്കാ​രം ന​ട​ത്തി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​തേ​ജ​സാ​യി നി​ല കൊ​ള്ളു​ന്ന ടി. ​പ​ത്മ​നാ​ഭ​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ക​ഥാ​കു​ല​പ​തി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സെ​പ്റ്റം​ബ​ർ 20ന് ​സ​മാ​ജം ആ​സ്ഥാ​ന​ത്തു​വെ​ച്ച് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് സ​മ്മാ​നി​ക്കും. ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ർ (പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി അ​ധ്യ​ക്ഷ​ൻ), പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള (സ​മാ​ജം പ്ര​സി​ഡ​ന്റ്), വ​ർ​ഗീ​സ് ജോ​ർ​ജ്, ഹ​രി​കൃ​ഷ്ണ​ൻ ബി. ​നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahrain Keraleeya Samajam Kathakulapathi Award to T Padmanabhan
Next Story