ബഹ്റൈൻ കേരളീയ സമാജം വായനദിനം ആചരിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനദിനം പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആചരിച്ചു. വിദ്യാർഥികൾക്ക് ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ സാഹിത്യ ക്വിസ് നടത്തി. സമാജം പി.വി.ആർ ഹാളിൽ നടന്ന ചടങ്ങില്‍ സമാജം ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ബഹ്റൈൻ സേക്രഡ് ഹാർട്ട് സ്കൂളിൽ അക്കാദമിക് കോഓഡിനേറ്ററായ ശോഭ വേണുനായർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. 'വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക' എന്നതായിരുന്നു പി.എൻ. പണിക്കർ മുന്നോട്ടുവെച്ച മുദ്രാവാക്യമെന്ന് അവർ ഓര്‍മിപ്പിച്ചു. ആദർശ് മാധവൻകുട്ടി 'നിരീശ്വരൻ' പുസ്തകം പരിചയപ്പെടുത്തി.
സാഹിത്യ ക്വിസ് വിജയികൾക്കുള്ള ട്രോഫിയും പങ്കെടുത്തവർക്കുള്ള സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്തു. ഗൗരിപ്രിയയുടെ നൃത്താവിഷ്കാരവും അരങ്ങേറി.
സമാജം ലൈബ്രേറിയൻ വിനൂപ് കുമാർ സംസാരിച്ചു. വായനശാല കൺവീനർ സുമേഷ് മണിമേൽ സ്വാഗതവും ജോ. കൺവീനർ ബിനു കരുണാകരൻ നന്ദിയും പറഞ്ഞു. ലൈബ്രറി കമ്മിറ്റി അംഗം അനു ആഷ്ലി ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.