ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഒാഫിസിെൻറ ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മനാമ ബസ് സ്റ്റാൻഡിന് സമീപം ശൈഖ് റാഷിദ് ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന ഒാഫിസ് വൈകീട്ട് 6.30ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
ഗൾഫ് മേഖലയിലെ കെ.എം.സി.സിയുടെ ഏറ്റവും വലിയ ഒാഫിസാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. 6500 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന ഒാഫിസിൽ ഒാരോ ജില്ല കമ്മിറ്റികൾക്കും സി.എച്ച് സെൻററിനും പ്രത്യേകം ഒാഫിസുമുണ്ട്.
ഇതിന് പുറമെ, പൊതുപരിപാടികൾക്കായി രണ്ടു ഹാളുകളും ലൈബ്രറിയും പ്രാർഥന ഹാളും കോൺഫറൻസ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വാക്സിൻ എടുത്തവർക്കായിരിക്കും പ്രവേശനം.
കെ.എം.സി.സി പ്രവർത്തകരും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പെങ്കടുക്കും. കോവിഡ് കാലത്ത് സഹജീവികൾക്കായി നിസ്വാർഥ സേവനം നടത്തിയ കെ.എം.സി.സി വളൻറിയർമാരെ ആദരിക്കും. 15000ഒാളം അംഗങ്ങളുള്ള ബഹ്റൈൻ കെ.എം.സി.സിക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പുതിയ ഒാഫിസ് യാഥാർഥ്യമായതിലൂടെ കൈവന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിൽ 42 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സംഘടന സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് ആശ്രയമായി മാറിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഗഫൂർ കയ്പ്പമംഗലം, ഷാഫി പാറക്കട്ടെ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.