ബഹ്റൈൻ സാഹിത്യോത്സവ് - ആദ്യഘട്ട മത്സരങ്ങൾക്ക് തുടക്കമായി
text_fieldsമനാമ: പതിനാലാം എഡിഷൻ ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ആദ്യഘട്ട കലാസാഹിത്യ മത്സരങ്ങൾ ആരംഭിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലും മത്സരങ്ങളിലുമായി ധാരാളം പേർ പങ്കെടുത്തു. കഥാരചന, കവിതാ രചന, പ്രബന്ധം, ജലച്ഛായം, പെൻസിൽ ഡ്രോയിങ്, സ്പോർട് മാഗസിൻ തുടങ്ങി മുപ്പതോളം ഇനങ്ങളിലുള്ള സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്.
അടുത്ത വെള്ളിയാഴ്ച ഗലാലിയിൽ നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളിൽ വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, കഥ പറയൽ, ദഫ്, ഖവാലി, നശീദ തുടങ്ങിയ വിവിധ സ്റ്റേജ് മത്സരങ്ങളിൽ റിഫ, മനാമ, മുഹറഖ് എന്നീ സോണുകളിൽനിന്നുള്ള മുന്നൂറിൽപരം പ്രതിഭകൾ പങ്കെടുക്കും.
വൈകീട്ട് സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാംസ്കാരിക പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും.കലാ സാഹിത്യങ്ങൾക്ക് മൂല്യശോഷണം സംഭവിച്ച് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് യഥാർഥ കലയുടെ അന്തസ്സത്ത തിരിച്ചുപിടിക്കാനും പ്രയോഗിക്കാനും വിദ്യാർഥികൾ തയാറാകണമെന്ന് ആദ്യഘട്ട സാഹിത്യോത്സവ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ച സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ പറഞ്ഞു.
‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന പ്രമേയത്തെയാണ് സാഹിത്യോത്സവ്, മുന്നോട്ടുവെക്കുന്നത്.ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് ബോർഡ് അംഗം അബ്ദുള്ള രണ്ടത്താണിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, അബ്ദു റഹീം സഖാഫി വരവൂർ, മുഹമ്മദ് വി.പി.കെ, അഡ്വ. ശബീർ, സലാം പെരുവയൽ എന്നിവർ സംബന്ധിച്ചു.
സഫ്വാൻ സഖാഫി, ഡോ. നൗഫൽ, മുനീർ സഖാഫി, മുഹമ്മദ് സഖാഫി ഉളിയിൽ, മൻസൂർ അഹ്സനി വടകര, ജാഫർ പട്ടാമ്പി, ജാഫർ ശരീഫ്, പി.ടി. അബ്ദുറഹ്മാൻ, സലീം കൂത്തുപറമ്പ് , വാരിസ് നല്ലളം, റഷീദ് കണ്ണൂർ, സലാഹുദ്ദീൻ, സാജിദ്, ഹംസ പുളിക്കൽ, റഷീദ് തെന്നല തുടങ്ങിയവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.