സെന്റ് മേരീസ് കത്തീഡ്രലില്‍ പീഡാനുഭവവാര ശുശ്രൂഷകള്‍
text_fieldsബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന കാതോലിക്ക
ദിനാഘോഷത്തില്‍നിന്ന്
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപനും സെന്റ് തോമസ് വൈദിക സംഘം പ്രസിഡന്റുമായ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് മെത്രാപ്പോലീത്തായാണ് ഈ വര്‍ഷത്തെ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുന്നത്.
ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാ. പി. എന്‍. തോമസുകുട്ടി, ഫാ. സജി മേക്കാട്ട് എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. ശുശ്രൂഷകളുടെ ആരംഭമായി വെള്ളിയാഴ്ച നാല്പതാം വെള്ളി ആരാധനയും കാതോലിക്ക ദിനാഘോഷവും കഴിഞ്ഞ ദിവസം ഓശാന പെരുന്നാളിന്റെ ശുശ്രൂഷയും നടന്നു.
ഞായറാഴ്ച വരുന്ന രണ്ട് ദിവസങ്ങളിലും വൈകീട്ട് ഏഴ് മുതല്‍ സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗങ്ങളും നടക്കും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ സന്ധ്യാ നമസ്കാരവും പെസഹാ പെരുന്നാളിന്റെ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. വ്യാഴാഴ്ച വെകീട്ട് ആറുമുതല്‍ സന്ധ്യാ നമസ്കാരവും കാല് കഴുകല്‍ ശുശ്രൂഷയും നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ സെല്മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ ദുഃഖവെള്ളി ശുശ്രൂഷയും പ്രദക്ഷിണവും സ്ലീബാ ആഘോഷവും കുരിശു കുമ്പിടീലും നടക്കും. വൈകിട്ട് ഏഴുമുതല്‍ ദേവാലയത്തില്‍ സന്ധ്യാ നമസ്കാരവും ജാഗരണ പ്രാർഥനയും രാത്രി നമസ്കാരവും നടക്കും.
ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ ആറു മുതല്‍ പ്രഭാത നമസ്കാരവും ദുഃഖശനിയുടെ വിശുദ്ധ കുര്‍ബ്ബാനയും വൈകീട്ട് ആറുമുതല്‍ സന്ധ്യാ നമസ്കാരവും ഉയര്‍പ്പ് പെരുന്നാളിന്റെ വിശുദ്ധ കുര്‍ബ്ബാനയും ഉയര്‍പ്പ് പ്രഖ്യാപനവും നടക്കും. ആരാധനകളുടെ നടത്തിപ്പിനായി വലിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി കത്തീഡ്രല്‍ ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.