ബഹ്റൈൻ മലയാളി ഫോറം പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ മലയാളി ഫോറം 2025- 2026 പ്രവർത്തനോദ്ഘാടന പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി ഫോറം 2025 -2026 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് ജയഗീതങ്ങളോടെ തുടക്കമായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വർത്തമാനകാലത്ത് സാംസ്കാരിക സംഘടന പ്രവർത്തനങ്ങളുടെ ആവശ്യകത വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഴുത്തുകാരി ഷബനി വാസുദേവ് സാംസ്കാരിക പ്രവർത്തന നേതൃത്വത്തിൽ സ്ത്രീകൾ കടന്നു വരണമെന്നും അത്തരം തുല്യതയുടെ ബഹുസ്വരത ബഹ്റൈൻ മലയാളി ഫോറത്തിൽ കാണാനായെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിൽ എസ്.വി ബഷീർ അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രനെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും ഓർമപ്പെടുത്തി.
ബി.എം.എഫ് പ്രസിഡന്റ് ദീപ ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സുരേഷ് വീരച്ചേരി സ്വാഗതവും അബ്ദുൽ സലാം നന്ദിയും അറിയിച്ചു. ബഹ്റൈൻ മലയാളി ഫോറം രക്ഷാധികാരി ബാബു കുഞ്ഞിരാമൻ, സോമൻ ബേബി, എ.സി.എ ബെക്കർ എന്നിവർ സംസാരിച്ചു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകരായ ആർ. പവിത്രൻ, രജിത സുനിൽ, ഹേമ വിശ്വംഭരൻ, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, മൻഷീർ, അനിൽ യു.കെ, വിനയചന്ദ്രൻ, അശോക്ശ്രീശൈലം, ഷിബിൻ തോമസ്, രെഞ്ജു വർക്കല, സതീഷ് മുതലയിൽ, ബി.എം.എഫ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
റെജി ജോയിയുട നേതൃത്വത്തിൽ റെജീന ഇസ്മയിൽ, ബബിന സുനിൽ എന്നിവർ അവതാരകരായി ചടങ്ങുകൾ നിയന്ത്രിച്ചു. സെഗയ്യ ഫീനിക്സ് അക്കാദമിയിൽ ചേർന്ന ഗായകരായ ഉണ്ണികൃഷ്ണൻ, അനിൽ കുമാർ, ദിനേശ് ചോമ്പാല, എൽദോ, അജയഘോഷ്, രഞ്ജിത്ത്, വൃന്ദ, ജോത്സ്ന, റസാഖ്, ബെവ് സുഗതൻ, വിശ്വവിനോദിനി, വിവേക്, റോബിൻ, വിദ്യ, സന്തോഷ് നാരായണൻ, വിശ്വൻ എന്നിവർ ഭാവഗാനങ്ങൾ ആലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.