ബഹ്റൈൻ മലയാളി ഫോറം അടിയന്തര ജനറൽ ബോഡി നവ നേതൃത്വത്തെ തിരഞ്ഞെടുത്തു
text_fieldsബഹ്റൈൻ മലയാളി ഫോറം അടിയന്തര ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈൻ മലയാളി ഫോറം കെ.സി.എ ഹാളിൽ ചേർന്ന അടിയന്തര ജനറൽബോഡി യോഗത്തിൽ നിലവിൽ ഭരണത്തിൽ ഉണ്ടായിരുന്ന ഭരണസമിതിക്കെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സുരേഷ് വീരച്ചേരി അവതരിപ്പിച്ച പ്രമേയത്തിന്മേൽ വിശദമായ ചർച്ച നടന്നു. എ.സി.എ ബെക്കർ, മോനി ഓടിക്കണ്ടത്തിൽ, അബ്ദുൽ സലാം, അനിൽ കെ.ബി, ലത്തീഫ് കെ, ജിജോമോൻ മാത്യു, റജീന ഇസ്മയിൽ, ജോണി താമരശ്ശേരി, വില്യാം ജോൺ എന്നിവർ നിലപാടുകൾ വ്യക്തമാക്കി വിശദമായി സംസാരിച്ചു. ബബിനാ സുനിൽ സ്വാഗതവും സുരേഷ് വീരച്ചേരി നന്ദിയും പറഞ്ഞു.
എന്തുകൊണ്ടാണ് അടിയന്തര ജനറൽ ബോഡി വിളിക്കേണ്ടിവന്നതിനെപ്പറ്റി ബാബു കുഞ്ഞിരാമൻ, ദീപ ജയചന്ദ്രൻ എന്നിവർ വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നു കിട്ടിയ വിവരങ്ങളും പ്രവർത്തനങ്ങളുടെ പോക്കും ശരിയല്ലയെന്ന് തിരിച്ചറിഞ്ഞതിനാൽ ബഹ്റൈൻ മലയാളി ഫോറം സ്ഥാപക അംഗങ്ങളുടെ അധികാരമുപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട അജി പി. ജോയി പ്രസിഡന്റായും, ജയേഷ് താന്നിക്കൽ സെക്രട്ടറിയുമായ 11 അംഗ കമ്മിറ്റിയെ ഔദ്യോഗികമായി ഭരണസ്ഥാനത്തു നിന്നും പുറത്താക്കിയതായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇവർക്ക് ബഹ്റൈൻ മലയാളി ഫോറത്തിന്റെ ഔദ്യോഗിക ലോഗോയോ പേരോ എങ്ങും ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യവും ബഹ്റൈൻ മലയാളി ഫോറം നേതാക്കൾ വ്യക്തമാക്കി. പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുകയും ഔദ്യോഗിക സ്ഥാനത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. ബാബു കുഞ്ഞിരാമൻ രക്ഷാധികാരിയും, ദീപ ജയചന്ദ്രൻ (പ്രസിഡന്റ്), അബ്ദുൽ സലാം (വൈസ് പ്രസിഡന്റ്), സുരേഷ് വീരാച്ചേരി (ജനറൽ സെക്രട്ടറി), സജിത്ത് വെള്ളിക്കുളങ്ങര (ജോ. സെക്രട്ടറി), ബബിനാ സുനിൽ (ട്രഷറർ), ആഷാ രാജീവ്, മുജീബ് റഹ്മാൻ, അഞ്ജു സന്തോഷ്, പ്രഹ്ളാദൻ തൃശൂർ, റെജി ജോയി, സുരേഷ് പുണ്ടൂർ, ജിജോമോൻ, സജി സാമുവൽ, അൻവർ സാദിക്ക്, മനു കരയാട്, ബൈജു കെ.എസ്, റെജീന ഇസ്മാഈൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.