ബഹ്റൈൻ മാർത്തോമ ഇടവക ദേശീയ ദിനം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈൻ മാർത്തോമ ഇടവക ദേശീയ ദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. ഇടവകയിലെ കുട്ടികൾ ബഹ്റൈൻ പതാക വീശി അതിഥികളെ വരവേറ്റു. ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റി സ്ഥാപകൻ ഖലീൽ ദയ്ലാമി മുഖ്യാതിഥിയായ സമ്മേളനത്തിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇടവക സഹവികാരി ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി, ട്രസ്റ്റി ഏബ്രഹാം തോമസ് എന്നിവർ ദേശീയ ദിന ആശംസകൾ നേർന്നു. ടോബിൻ തോമസ് പ്രാരംഭ പ്രാർഥനയും ഇടവക ആത്മായ ഉപാധ്യക്ഷൻ മാത്യൂസ് ഫിലിപ് സമാപന പ്രാർഥനയും നിർവഹിച്ചു. ഇടവക സെക്രട്ടറി അനോജ് സ്വാഗതവും കൺവീനർ പ്രതീഷ് തോമസ് നന്ദിയും പറഞ്ഞു. നീതു ചാൾസ് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.