ബഹ്റൈൻ മീഡിയസിറ്റി വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
text_fieldsമനാമ: ഐമാക് ബഹ്റൈൻ മീഡിയസിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. സുസ്ഥിര ഉൗർജ അതോറിറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായിരുന്നു. ബിസിനസ് എക്സലൻസ് അവാർഡ് പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജന് സമ്മാനിച്ചു. സോഷ്യൽ സർവിസ് എക്സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹ്റൈൻ സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദിന് സമ്മാനിച്ചു. പരിപാടി കേരള സഹകരണ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽ സെക്രട്ടറി കെ.എസ്. പ്രസാദ്, അമിറ്റി യൂനിവേഴ്സിറ്റി അഡ്വൈസറി ബോർഡ് മെംബർ ഡോ. എ. മാധവൻ, മ്യൂസിക് ഡയറക്ടർ രാജു രാജൻ പിറവം, സുബൈർ കണ്ണൂർ, മുഹമ്മദ് മൻസൂർ, രാജി ഉണ്ണിക്കൃഷ്ണൻ, ജയശങ്കർ വിശ്വനാഥൻ, ഷെർലി ആൻറണി തുടങ്ങിയവർ സംബന്ധിച്ചു. മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതവും മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ നന്ദിയും പറഞ്ഞു. മരീന ഫ്രാൻസിസ് അവതാരകയായിരുന്നു. തിരുവാതിര, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.