Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ മെട്രോ;...

ബഹ്റൈൻ മെട്രോ; കൺസൾട്ടൻസി കരാറിലേക്ക് അടുത്ത് ഡി.എം.ആർ.സി

text_fields
bookmark_border
ബഹ്റൈൻ മെട്രോ; കൺസൾട്ടൻസി കരാറിലേക്ക്  അടുത്ത് ഡി.എം.ആർ.സി
cancel
camera_alt

ബ​ഹ്റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

മ​നാ​മ: ബ​ഹ്‌​റൈ​ൻ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ക​ൺ​സ​ൾ​ട്ട​ൻ​സി പ്രോ​ജ​ക്ടി​നാ​യു​ള്ള പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ടെ​ൻ​ഡ​ർ പ്ര​ക്രി​യ​ക്ക് ഡ​ൽ​ഹി മെ​ട്രോ യോ​ഗ്യ​ത നേ​ടി. 20 സ്റ്റേ​ഷ​നു​ക​ളോ​ടു​കൂ​ടി 30 കി.​മീ. നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഡ​ൽ​ഹി മെ​ട്രോ​യും ടെ​ൻ​ഡ​റി​ൽ പ​ങ്കാ​ളി​യാ​കും. ഇ​തി​െ​ന്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ ബെ​മ​ൽ ലി​മി​റ്റ​ഡു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി, മെ​ട്രോ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ കോ​ച്ചു​ക​ളും മ​റ്റും നി​ർ​മി​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ബെ​മ​ലി​നാ​യി​രി​ക്കും. പ​ദ്ധ​തി വി​ക​സ​നം, ബ​ജ​റ്റി​ങ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഡ​ൽ​ഹി മെ​ട്രോ​യു​ടെ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗി​ക്കും.

അ​ന്താ​രാ​ഷ്ട്ര മെ​ട്രോ പ്രോ​ജ​ക്ടു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ലാ​ണ് ഡി.​എം.​ആ​ർ.​സി. നേ​ര​ത്തേ, ഇ​സ്രാ​യേ​ലി​ൽ തെ​ൽ​അ​വീ​വ് മെ​ട്രോ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രീ ​ബി​ഡ് പ്ര​ക്രി​യ​യി​ൽ ഡ​ൽ​ഹി മെ​ട്രോ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. കൂ​ടാ​തെ, ഈ​ജി​പ്തി​ലെ അ​ല​ക്സാ​ൻ​ഡ്രി​യ, വി​യ​റ്റ്നാ​മി​ലെ ഹോ​ചി മി​ൻ, മൗ​റീ​ഷ്യ​സ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​റി​ലും ഡി.​എം.​ആ​ർ.​സി പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക മെ​ട്രോ​യു​ടെ നി​ർ​മാ​ണ​ത്തി​െ​ന്റ ക​ൺ​സ​ൾ​ട്ട​ന്റാ​ണ് ഡി.​എം.​ആ​ർ.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMRCagreementBahrain Metro
News Summary - Bahrain Metro; to the consultancy agreement next DMRC
Next Story