മന്ത്രിസഭാ യോഗം: സര്‍ക്കാര്‍ കർമപദ്ധതിയില്‍ പാര്‍ലമെൻറ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം
text_fieldsമനാമ: സര്‍ക്കാര്‍ കര്‍മ പദ്ധതിയില്‍ പാര്‍ലമെന്‍റ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാറ്റം വരുത് താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില് ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പാര്‍ലമെൻറ് നിര്‍ദേശങ്ങള്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലി ദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സമര്‍പ്പിച്ചത്.
പാര്‍ലമെൻറ് രൂപവത്കരിച്ച പ്രത്യേക സമിതിയും സര്‍ക്കാര്‍ സ മിതിയും തമ്മിലുള്ള സിറ്റിങുകളിലാണ് നിര്‍ദേശങ്ങളും തിരുത്തലുകളും ചര്‍ച്ച ചെയ്തത്.
രാജ്യത്തിെൻറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പാര്‍ലമെൻറ് നിര്‍ദേശങ്ങള്‍ പരിഗണിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
പാര്‍ലമെൻറുമായി നിരന്തര സഹകരണം ഉറപ്പു വരുത്താനും അതുവഴി ജനങ്ങളുടെ പ്രശ്നങ്ങള്‍ കൃത്യമായ രൂപത്തില്‍ മനസ്സിലാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. വ്യാപാരികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് പ്രത്യേക കര്‍മ പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വ്യപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പരിശോധന ശക്തമാക്കാനും അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വിലനിലവാരം ഉറപ്പുവരുത്താനും പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഉപഭോക്താക്കളുടെ അവകാശങ്ങളില്‍ കൈകടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. ബിരുദധാരികളായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് ഉചിത തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് സമിതിയുടെ നിര്‍ദേശ പ്രകാരം ‘പുനരുപയോഗ ഊര്‍ജ്ജ കേന്ദ്രം’ സ്ഥാപിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.