ഒമ്പത് ഹെൽത്ത് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു
text_fieldsമനാമ: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ഒമ്പത് ഹെൽത്ത് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് ആരോഗ്യ മേഖലയിൽ സേവനം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെയും ഭാഗമയാണ് സർക്കാർ ആശുപത്രികൾ കൂടുതൽപേർക്ക് പ്രയോജനകരമാക്കാനുള്ള പദ്ധതി നടപ്പാക്കിയത്.
2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ മൊത്തം 3.133 ദശലക്ഷംപേർ വിവിധ ഹെൽത്ത് സെന്ററുകളിൽ ചികിത്സ തേടിയെത്തി. ഇതിൽ എമർജൻസി വിഭാഗത്തിൽ 8.2 ശതമാനമാണ് ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ 13.9 ശതമാനം വിവിധ ഹെൽത്ത് സെന്ററുകളിൽനിന്ന് റഫർ ചെയ്ത് എത്തിയവരാണ്.
ഹാലത്ത് ബൂ മാഹിർ ഹെൽത്ത് സെന്റർ, ബി.ബി.കെ ഹെൽത്ത് സെന്റർ എന്നിവ മുഹറഖ് ഗവർണറേറ്റിലും ഹമദ് കാനൂ ഹെൽത്ത് സെന്റർ, യൂസുഫ് എൻജിനീയർ ഹെൽത്ത് സെന്റർ, ഖലീഫ സിറ്റി ഹെൽത്ത് സെന്റർ ദക്ഷിണ മേഖല ഗവർണറേറ്റിലും സിത്ര ഹെൽത്ത് സെന്റർ, ജീദ്ഹഫ്സ് ഹെൽത്ത് സെന്റർ എന്നിവ കാപിറ്റൽ ഗവർണറേറ്റിലും മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, ശൈഖ് ജാബിർ ഹെൽത്ത് സെന്റർ എന്നിവ ഉത്തര മേഖല ഗവർണറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഭാവി പദ്ധതികളുമായി മുന്നോട്ടുപോകുന്നതായും ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.