ബഹ്റൈൻ 48ാം ദേശീയ ദിനാഘോഷം നാളെ: രാജ്യം ആഹ്ലാദത്തിൽ
text_fieldsമനാമ: ബഹ്റൈൻ 48ാം ദേശീയ ദിനാഘോഷം തിങ്കളാഴ്ച നടക്കും. രാജ്യത്ത് എങ്ങും ദേശീയ ദിനം പ്രമാണിച്ച് ആഹ്ലാദം തിരതല്ലുകയാണ്. മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആഘോഷ പരിപാടികൾ ദിവസങ്ങൾക്ക് മുേമ്പ ആരംഭിച്ചുകഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലും ആഘോഷ പരിപാടികൾ നടന്നുവരുകയാണ്.
വിദ്യാഭ്യാസ മന്ത്രാലയം, തൊഴിൽ, സാമൂഹിക മന്ത്രാലയം, ബഹ്റൈൻ പോളിടെക്നിക്, ബഹ്റൈൻ സുസ്ഥിര ഉൗർജ അതോറിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദേശീയ ദിനാഘോഷം നടന്നു. ദേശീയ ദിനാഘോഷത്തിൽ വിവിധ പ്രവാസി സംഘടനകളും പങ്കുചേരുന്നുണ്ട്. ദേശീയ പതാകയും വെള്ളയും ചുവപ്പും നിറങ്ങളിൽ കുളിച്ച അലങ്കാരങ്ങളും വീഥികളിൽ നിറഞ്ഞിട്ടുണ്ട്.
വാഹനങ്ങളിൽ ദേശീയ പതാകകൾ സ്ഥാനംപിടിച്ചിരിക്കുന്നു. വെള്ളയും ചുവപ്പുമുള്ള വസ്ത്രങ്ങൾ ധരിച്ച് പൗരൻമാർ ആഘോഷം പങ്കിടുകയാണ്.
ഭരണാധികാരികൾക്കും ജനങ്ങൾക്കും വിവിധ വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾ ദേശീയ ദിനാശംസകൾ നേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.