യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി; കരാർ നീട്ടിയത് സ്വാഗതംചെയ്ത് ബഹ്റൈൻ
text_fieldsമനാമ: കരിങ്കടൽ തുറമുഖങ്ങളിലൂടെ യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടിയ നടപടി ബഹ്റൈൻ സ്വാഗതം ചെയ്തു. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സുപ്രധാനമായ ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കരാർ നീട്ടുന്നതിൽ ഐക്യരാഷ്ട്രസഭയും തുർക്കിയും നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. റഷ്യ-യുക്രേനിയൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ബഹ്റൈൻ എന്നും പിന്തുണക്കും. അന്താരാഷ്ട്ര നിയമവും യു.എൻ ചാർട്ടറും അനുസരിച്ച്, യൂറോപ്പിലും ലോകമെമ്പാടും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങൾക്കൊപ്പമാണ് രാജ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.