പുത്തൂർ അസീസ് അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsമനാമ: കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം ഹസൻ പുറക്കാട്ടേരി പ്രാർഥന നടത്തി. മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.
മുഖ്യാതിഥിയായ ചോറോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ അസീസ് മാസ്റ്റർക്ക് സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി അസ്ലം വടകര പുത്തൂർ അസീസ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. കാസിം തുടങ്ങിയവർ സംസാരിച്ചു.
ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് തോടന്നൂർ, സെക്രട്ടറി മുനീർ ഒഞ്ചിയം, മണ്ഡലം ട്രഷറർ ഷൈജൽ, വൈസ് പ്രസിഡന്റുമാരായ ഹുസൈൻ വടകര, അൻവർ വടകര, ഫൈസൽ മടപ്പള്ളി, സെക്രട്ടറിമാരായ ഫാസിൽ ഉമർ, നവാസ് മുതുവനക്കണ്ടി, അബ്ദുൽ ഖാദർ പുതുപ്പണം, ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി. വിവിധ സംസ്ഥാന, ജില്ല, മണ്ഡലം, ഏരിയ, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രതിനിധികൾ പങ്കെടുത്തു. വടകര മുനിസിപ്പാലിറ്റി യൂത്ത് ലീഗ് കമ്മിറ്റിക്ക് വേനൽക്കാലത്തെ തീരദേശ കുടിവെള്ള പദ്ധതിക്കായി പത്തായിരം രൂപ ഫണ്ട് പ്രഖ്യാപനവും പരിപാടിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.