യു.എ.ഇക്കെതിരായ തുർക്കി മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ബഹ്റൈൻ
text_fieldsഡോ. അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ
അജ്മാൻ
മനാമ: യു.എ.ഇക്കെതിരെ തുർക്കി പ്രതിരോധ മന്ത്രി ഹുലൂസി അകാർ നടത്തിയ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിച്ച് ബഹ്റൈൻ. ശൂറ കൗൺസിലിെൻറ വിദേശകാര്യ, പ്രതിരോധ, ദേശീയസുരക്ഷാ സമിതി പ്രസ്താവനയെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. നയതന്ത്ര തത്ത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ തുർക്കി മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് സമിതി അധ്യക്ഷൻ ഡോ. അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ അജ്മാൻ പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളിലും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ പിന്തുണക്കുന്ന ഒരു സഹോദര രാജ്യത്തിനെതിരായ ആക്രമണമാണ് തുർക്കി മന്ത്രിയുടെ പ്രസ്താവനയെന്ന് സമിതി വിലയിരുത്തി.
പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് യു.എ.ഇ സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സമിതി പ്രഖ്യാപിച്ചു. തുർക്കി മന്ത്രിയുടെ പ്രസ്താവനയെയും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ആ രാജ്യത്തിെൻറ നിരന്തര ഇടപെടലുകളെയും ശൂറ കൗൺസിൽ തള്ളിക്കളഞ്ഞു. െഎക്യരാഷ്ട്ര സഭയുടെയും ഇസ്ലാമിക് സഹകരണ കൂട്ടായ്മയുടെയും തത്ത്വങ്ങൾ ലംഘിക്കുന്നതും അറബ് ദേശീയ സുരക്ഷക്കും മേഖലയിലെ സമാധാനത്തിനും ഭീഷണിയുമാണ് ഇൗ ഇടപെടലുകളെന്നും സമിതി അഭിപ്രായപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.