Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ജ​ന​ങ്ങ​ള്‍ക്ക്...

'ജ​ന​ങ്ങ​ള്‍ക്ക് സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധം'

text_fields
bookmark_border
ജ​ന​ങ്ങ​ള്‍ക്ക് സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധം
cancel

മ​നാ​മ: രാ​ജ്യ​ത്ത് അ​ധി​വ​സി​ക്കു​ന്ന മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍ക്കും സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ക​യും സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ക​യും ആ​വ​ശ്യ​മ​നു​സ​രി​ച്ച് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും ചെ​യ്​​ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്രാ​ദേ​ശി​ക പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റു​ക​ള്‍ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​നും രാ​ജ്യ​ത്തി​െൻറ പൊ​തു സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലെ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളു​മാ​യി ആ​വ​ശ്യ​മാ​യ കോ​ഓ​ഡി​നേ​ഷ​ന്‍ ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്ന​ത് നി​രീ​ക്ഷി​ക്കു​ക​യും ബോ​ധ​വ​ത്​​ക​ര​ണ​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
Next Story