സ്ത്രീശാക്തീകരണം കോൺഗ്രസിന്റെ പ്രഖ്യാപിത നയം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsമനാമ: സ്ത്രീശാക്തീകരണം കോൺഗ്രസിെന്‍റ പ്രഖ്യാപിത നയമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ഒ.ഐ.സി.സി വനിത വിഭാഗം പുതിയ കമ്മിറ്റിയുടെ പ്രവർത്താനോദ്ഘാടനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിെന്‍റ പാരമ്പര്യവും പൈതൃകവും പേറി പ്രവാസലോകത്ത് പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഘടനകളിൽ ഒന്നാണ് ഒ.ഐ.സി.സി. അതിെന്‍റ വനിത വിഭാഗത്തിനും വളരെ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. സ്ത്രീശാക്തീകരണം ഈ കാലഘട്ടത്തിെന്‍റ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിൽ ഒന്നാണ്.
ജനാധിപത്യ, ഭരണനിർവഹണ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് വിപ്ലവകരമായ പ്രവർത്തനം നടത്തിയ ദേശീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. കേരളത്തിൽ നടപ്പിലാക്കിയ കുടുംബശ്രീ സംവിധാനം സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് വിപ്ലവകരമായ മുന്നേറ്റം നൽകി. മൻമോഹൻ സിങ് പ്രധാനമന്ത്രിയും സോണിയ ഗാന്ധി യു.പി.എ അധ്യക്ഷയുമായിരുന്ന കാലഘട്ടത്തിൽ നടപ്പിലാക്കിയ മഹ്തമാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞത് നൂറു തൊഴിൽ ദിനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. വനിത പ്രസിഡന്‍റ്, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുവാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് സാധിച്ചുവെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്‍റ് മിനി റോയ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കമ്മിറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് നിസാർ കൊല്ലം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഷമിലി പി ജോൺ, ഷീജ നടരാജൻ എന്നിവർ സംസാരിച്ചു. വനിത വിഭാഗം ജനറൽ സെക്രട്ടറി സുനിത നിസാർ സ്വാഗതവും ബ്രൈറ്റ് രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.