ബഹ്‌റൈൻ-ഒമാൻ ബന്ധം ശക്തം -ഹമദ് രാജാവ്
text_fieldsഒമാൻ സാംസ്കാരിക, യുവജന, കായികമന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിനെ സ്വീകരിച്ചു
മനാമ: ബഹ്‌റൈൻ-ഒമാൻ ബന്ധം ശക്തമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഈ ബന്ധം ദൃഢമായി നിലനിർത്തുന്നതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദിച്ചു. ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിനെ മനാമയിലെ അൽ സഫ്രിയ പാലസിൽ രാജാവ് സ്വീകരിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അദ്ദേഹം രാജാവിന് കൈമാറി. സയ്യിദ് ദീ യസിനെ ഹമദ് രാജാവ് അഭിനന്ദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡൽ സമ്മാനിക്കുകയും ചെയ്തു. രാജ്യ സന്ദർശനവേളയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ആതിഥ്യമര്യാദയെയും പ്രകീർത്തിച്ച സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് തന്റെ നന്ദിയും സ്നേഹവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.