ബഹ്റൈൻ-പാകിസ്താൻ ബന്ധം ഉൗഷ്മളം –വിദേശകാര്യമന്ത്രി
text_fieldsഇന്ത്യയും പാകിസ്താനും തമ്മില്‍ മികച്ച ബന്ധം പുലരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂ ടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രി നിർദേശിച്ചു
മനാമ: ബഹ്റൈനും പാകിസ്താനും ത മ്മിലുള്ള ബന്ധം മികച്ച നിലയിലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാകിസ്താന് സന്ദര്‍ശനത്തിനെത്തിയ മന്ത്രി പ്രസിഡൻറ് ഡോ. ആരിഫ് അലവിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഇംറാന്‍ ഖാന്, വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരെയും അദ്ദേഹം കണ്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ സന്ദേശങ്ങള്‍ മന്ത്രി പാക് നേതാക്കള്‍ക്ക് കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുശക്തമാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ കാരണമാകുമെന്ന് ചർച്ചയിൽ വിലയിരുത്തി. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകൾ നടന്നു. കയറ്റുമതി മേഖലയിലെ ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാര്‍ രൂപപ്പെടുത്തുന്നതിന് തീരുമാനമായി. ഇന്ത്യയും പാകിസ്താനും തമ്മില്‍ മികച്ച അയല്പക്കബന്ധം പുലരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രി നിർദേശിച്ചു. സമാധാനപൂർണമായ അന്തരീക്ഷമാണ് വികസനത്തിന് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് മന്ത്രി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.