ആസിയാൻ ബിസിനസ്, ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ ബഹ്റൈൻ പങ്കെടുത്തു
text_fieldsമനാമ: ആസിയാൻ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഉച്ചകോടിയിലും ഇന്തോ-പസഫിക് ഫോറത്തിലും ബഹ്റൈൻ പങ്കാളിയായി.
ഇന്തോനേഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അബ്ദുല്ല അൽ ഹർമസി, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ, പസഫിക് കാര്യ വിഭാഗം ഹെഡ് ഫാത്തിമ അബ്ദുല്ല അദ്ദാഇൻ എന്നിവരാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് പങ്കാളികളായത്. ‘ആസിയാൻ സമഗ്ര കേന്ദ്രീകരണവും നവീകരണവും’ എന്ന വിഷയത്തിൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിലായിരുന്നു ഉച്ചകോടി. ആസിയാൻ ബിസിനസ് അഡ്വൈസറി കൗൺസിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സർക്കാർ ഏജൻസികൾ, കമ്പനി സി.ഇ.ഒമാർ, ഗവൺമെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സുസ്ഥിരവികസനം, വ്യാപാരവും നിക്ഷേപവും സുഗമമാക്കൽ, ആരോഗ്യപ്രതിരോധം എന്നീ മേഖലകളിലൂന്നിയാണ് ചർച്ചകൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.