Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ൻ​വെ​സ്റ്റ് കേ​ര​ള...

ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത് ബ​ഹ്റൈ​ൻ

text_fields
bookmark_border
ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത് ബ​ഹ്റൈ​ൻ
cancel
camera_alt

കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, സം​സ്ഥാ​ന വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂസുഫലി എ​ന്നി​വ​രോ​ടൊ​പ്പം വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു

മ​നാ​മ: കൊ​ച്ചി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത് ബ​ഹ്റൈ​ൻ. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​മ്മി​റ്റി​ൽ ബ​ഹ്റൈ​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മി​റ്റി​ൽ ഇ​ന്ത്യ​യും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത ബ​ന്ധ​ത്തി​ന്‍റെ ഖ്യാ​തി ബ​ഹ്റൈ​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് സം​സാ​രി​ച്ച ആ​ദി​ൽ ഫ​ഖ്​​റു പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ന്നു​വ​രു​ന്ന വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ത്തി​നു​ത​കു​ന്ന ന​വീ​ക​ര​ണ​വും സം​രം​ഭ​ക​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ബ​ഹ്റൈ​ന്‍റെ ആ​ഗ്ര​ഹ​വും മ​ന്ത്രി അ​റി​യി​ച്ചു.

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ബ​ഹ്റൈ​ൻ, മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കും ലോ​ക വി​പ​ണി​ക​ളി​ലേ​ക്കു​മു​ള്ള ഒ​രു പ്ര​ധാ​ന ക​വാ​ട​മാ​ണ്. അ​തി​നാ​ൽ, വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മി​ക​ച്ച ഇ​ട​മാ​ണ് ബ​ഹ്റൈ​ൻ. 100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥാ​വ​കാ​ശം പ്രാ​പ്ത​മാ​ക്കു​ക, വാ​ണി​ജ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക, വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ന​ൽ​കു​ക എ​ന്നീ രാ​ജ്യ​ത്തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ നി​യ​മ​ങ്ങ​ളെ മ​ന്ത്രി ആ​ദി​ൽ ഫ​ഖ്​​റു എ​ടു​ത്തു​പ​റ​ഞ്ഞു.

ബ​ഹ്റൈ​ന്‍റെ സാ​മ്പ​ത്തി​ക ദ​ർ​ശ​നം 2030ന്‍റെ നേ​ട്ട​ത്തി​നാ​യി വാ​ഗ്ദാ​നം ചെ​യ്ത വി​പു​ല​മാ​യ ഉ​ൽ​പാ​ദ​നം, സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക​വി​ദ്യ, സു​സ്ഥി​ര ഊ​ർ​ജം, നി​ർ​മാ​ണ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ മ​ന്ത്രി ത​ന്റെ പ്ര​സം​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഇ​ത് ല​ക്ഷ്യ​മി​ടു​ന്ന​താ​യും വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ളു​മു​ള്ള വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യു​മാ​യി, പ്ര​ത്യേ​കി​ച്ച് കേ​ര​ളു​വു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്റൈ​ന്‍റെ താ​ൽ​പ​ര്യം അ​റി​യി​ച്ചാ​ണ് അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. ശേ​ഷം കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, സം​സ്ഥാ​ന വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂ​സുഫലി എ​ന്നി​വ​രു​മാ​യി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

22 സെ​ക്ഷ​നു​ക​ളാ​യാ​ണ് സ​മ്മി​റ്റ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്ക​ന്ന​ത്. വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ആ​വാ​സ വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ച​ർ​ച്ച​ക​ളും കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​നു​ള്ള തു​ട​ർ പ​ദ്ധ​തി​ക​ളും ഈ ​സെ​ക്ഷ​നു​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യും. സ​സ്‌​റ്റെ​യ്‌​ന​ബ്ൾ ടെ​ക്നോ​ളോ​ജീ​സ്, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി 4.0, സ്ട്രാ​റ്റ​ജി​ക് ഇ​ൻ​ഡ​സ്ട്രീ​സ്, ഇ​ന്നൊ​വേ​ഷ​ൻ ഇ​ൻ ഹെ​ൽ​ത്ത്, ഫി​ൻ​ടെ​ക്, ടൂ​റി​സം, ഫു​ഡ് പ്രോ​സ​സി​ങ് തു​ട​ങ്ങി​യ വി​വി​ധ ഫോ​ക്ക​സ് സെ​ക്ട​റു​ക​ളി​ലൂ​ന്നി​യാ​ണ് ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റ് ന​ട​ത്തു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റോ​ളം പ്ര​ഭാ​ഷ​ക​രാ​ണ് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ സം​സാ​രി​ക്കു​ന്ന ബ​ഹ്റൈ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsInvest Kerala Global Summit
News Summary - Bahrain participated in Invest Kerala Global Summit
Next Story