ഗൾഫ് വാണിജ്യ എക്സിബിഷനിൽ പങ്കാളിയായി ബഹ്റൈൻ
text_fieldsമനാമ: സലാലയിൽ സംഘടിപ്പിച്ച പ്രഥമ ഗൾഫ് വാണിജ്യ എക്സിബിഷനിൽ ബഹ്റൈൻ പങ്കാളിയായി. എക്സിബിഷൻ ഉദ്ഘാടന സെഷനിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു പങ്കെടുത്തു. വ്യവസായിക മേഖലയിൽ വികാസവും പുരോഗതിയും കരഗതമാകുന്നതിനും കൂടുതൽ നിക്ഷേപ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുമായിരുന്നു എക്സിബിഷൻ. ബഹ്റൈനിലെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.
ഇത്തരമൊരു എക്സിബിഷനും സമ്മേളനവും സലാലയിൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ വാണിജ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മുസൻ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളിലെ വിവിധ കണ്ടുപിടിത്തങ്ങൾ നടത്തിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു. ജാസിം സയാനി ആൻഡ് സൺസ്, ക്രൗൺ ഇൻഡസ്ട്രീസ്, സൈലന്റ് പവർ ഇൻഡസ്ട്രീസ്, അൽബ, കെ.കെ.സി ഇൻഡസ്ട്രി എന്നീ വ്യവസായ സ്ഥാപനങ്ങളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.