ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: അന്താരാഷ്ട്ര സുരക്ഷ സഖ്യരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ബഹ്റൈനെ പ്രതിനിധാനംചെയ്ത് ആഭ്യന്തര മന്ത്രി കേണല്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയാണ് യോഗത്തിൽ പങ്കെടുത്തത്. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മൂന്നാമത് യോഗത്തില്‍ ബഹ്റൈനെ കൂടാതെ യു.എ.ഇ, മൊറോക്കോ, ഇറ്റലി, സ്ലോവാക്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സെനഗല്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുത്തു.
2017ല്‍ യു.എ.ഇ കേന്ദ്രമായാണ് കൂട്ടായ്മ രൂപവത്കരിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല് നഹ്യാെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിെൻറ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും യോഗത്തിൽ അവതരിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പുകള്‍ വിവിധ പേരുകള്‍ സ്വീകരിച്ച് വ്യത്യസ്ത രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നതായി ശൈഖ് റാഷിദ് വ്യക്തമാക്കി.
ലക്ഷ്യം നേടുന്നതിന് നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.