അന്താരാഷ്ട്ര യുവജന ഫോറത്തിൽ പങ്കാളിയായി ബഹ്റൈൻ
text_fieldsറഷ്യയിലെ ഒാറൻബർഗിൽ ആരംഭിച്ച അന്താരാഷ്ട്ര യുവജന ഫോറത്തിൽ പെങ്കടുക്കുന്ന യുവജനകാര്യ, കായിക മന്ത്രി
അയ്മൻ ബിൻ തൗഫീഖ് അൽമെയ്യാദ്
മനാമ: റഷ്യയിലെ ഒാറൻബർഗിൽ ആരംഭിച്ച അന്താരാഷ്ട്ര യുവജന ഫോറമായ യൂറേഷ്യ േണ്ലാബലിെൻറ ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ, കായിക മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽമെയ്യാദ് പങ്കാളിയായി. റഷ്യയും വിദേശ രാജ്യങ്ങളുമായി പ്രായോഗിക തലത്തിലുള്ള ചർച്ചകൾക്ക് വേദിയൊരുക്കുന്നതാണ് ഫോറം. ആറാമത് േഗ്ലാബൽ ഫോറത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 800ഒാളം പേരാണ് പെങ്കടുക്കുന്നത്. ബഹ്റൈനിൽനിന്നുള്ള യുവജന പ്രതിനിധി സംഘവും പെങ്കടുക്കുന്നുണ്ട്. വിദ്യാഭ്യാസം, യുവജന കർമ്മശേഷി വർധിപ്പിക്കൽ, യുവ സംരംഭകർക്ക് പ്രോത്സാഹനം, സുസ്ഥിര വികസനത്തെക്കുറിച്ച് ബോധവത്കരണം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം സംബന്ധിച്ച് ഫോറം ചർച്ച ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.