റിയാദ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ പങ്കാളിയായി ബഹ്റൈൻ
text_fieldsമനാമ: റിയാദിൽ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്റെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്ര നേതാക്കൾ, അന്താരാഷ്ട്ര വിഗദ്ധർ, ചിന്തകർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഹമദ് രാജാവിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ഇക്കണോമിക് ഡെവലപ്മെന്റ് ഫോറം സി.ഇ.ഒയും സുസ്ഥിര വികസന കാര്യമന്ത്രിയുമായ നൂറ ബിൻത് അലി അൽ ഖലീഫ്, വാണിജ്യ, വ്യവസായ കാര്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു, ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാൻ, ബഹ്റൈൻ ഹോൾഡിങ് കമ്പനി സി.ഇ.ഒ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ, ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ഫോറം ഉപദേഷ്ടാവ് ഇയാൻ ലിൻസി, പ്രധാനമന്ത്രി കാര്യാലയത്തിലെ പൊളിറ്റിക്സ് ആൻഡ് ഫോളോ അപ് കാര്യ ചെയർമാൻ ശൈഖ് ഫഹദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ സാറ ബൂഹിജ്ജി എന്നിവരെ കൂടാതെ സ്വകാര്യ സ്ഥാപനാധികൃതരും സന്നിഹിതരായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നായി 700 ഓളം സർക്കാർ പ്രതിനിധികളാണ് ഫോറത്തിലുണ്ടായിരുന്നത്. കൂടാതെ സ്വകാര്യ മേഖലയിൽ നിന്നുള്ള സ്ഥാപന മേധാവികളും ഇതിൽ ഭാഗഭാക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.