ബഹ്റൈൻ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹത്തിെൻറ ‘ബിഗ്സല്യൂട്ട്’
text_fieldsമനാമ: രോഗവും പട്ടിണിയും കാരണം അലഞ്ഞുതിരിഞ്ഞ മലയാളി പ്രവാസി വിനോദ്കുമാറിന് കാരുണ്യഹസ്തം നീട്ടിയ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ നന്ദി.
ഇതുസംബന്ധിച്ച് മലയാളികളുടെ കൂട്ടായ്മകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും പ്രധാനമന്ത്രിക്ക് ബിഗ്സല്യൂട്ടുകൾ പ്രവഹിക്കുകയാണ്.
ബഹ്റൈൻ ഭരണാധികാരികൾ എല്ലാ കാലത്തും ഇന്ത്യൻ പൗരൻമാരോട് കാട്ടുന്ന സ്നേഹവാത്സല്ല്യങ്ങൾക്ക് ഉദാഹരണമായാണ് ഇൗ സംഭവത്തെയും ഏവരും ചൂണ്ടിക്കാട്ടുന്നത്. രാജ്യ, രാജ്യാന്തര വിഷയങ്ങൾക്കും വിവിധ ഭരണ നിർവ്വഹണ രംഗങ്ങളുടെ തിരക്കിനിടയിലും ബഹ്റൈൻ പ്രധാനമന്ത്രി, സാധാരണക്കാരനായ ഒരു മലയാളിയുടെ ദയനീയാവസ്ഥ പരിഹരിക്കാൻ ഇടപ്പെട്ടത് ഏറ്റവും ശ്രദ്ധേയ ഘടകമായി വിലയിരുത്തപ്പെടുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ നിർദേശം കാബിനറ്റ് സെക്രട്ടറി ഡോ.യാസിർ അൽ നാസറിന് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് കൂടികാഴ്ചക്ക് എത്താൻ വിനോദ്കുമാറിനും ഇദ്ദേഹത്തിെൻറ വിഷയം സമൂഹശ്രദ്ധയിൽ എത്തിച്ച ഷിജുവേണുഗോപാലിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരി അറിയിപ്പ് നൽകി. ഇന്നലെ രാവിലെ ഒമ്പത് മുതലാണ് കൂടികാഴ്ച ആരംഭിച്ചത്. വിനോദ്കുമാറിെൻറ വിഷയം സഹായം അർഹിക്കുന്നതാണെന്നും എത്രയുംവേഗം നാട്ടിൽ കുടുംബാംഗങ്ങളുടെ അടുക്കലേക്ക് എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. ഫോൺ തവണ വ്യവസ്ഥയിൽ വാങ്ങിയതിെൻറ പ്രതിമാസ തവണകൾ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്നാണ് യാത്രാനിരോധനം വന്നത്. ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് യാത്രാനിരോധനം നീക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്യുമെന്നും അധികൃതർ വിനോദ്കുമാറിനോട് പറഞ്ഞു. വിവിധ അസുഖങ്ങൾ അലട്ടുന്ന ഇദ്ദേഹത്തിെൻറ ആരോഗ്യാവസ്ഥയെ കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷനം നടത്തി. വിനോദിനെ സഹായിച്ച ഷിജുവേണുഗോപാലിനെ മന്ത്രാലയം ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.