ബഹ്റൈൻ സ്കൂൾ ചെസ്; എൻ.എം.എസിന് നേട്ടം
text_fieldsചെസ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വിദ്യാർഥികളെ അഭിനന്ദിക്കുന്നു
മനാമ: ബഹ്റൈനിലെ സ്കൂളുകൾ മത്സരിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ന്യൂ മില്ലേനിയം സ്കൂളിന് നേട്ടം.
ജനറൽ സ്പോർട്സ് അസോസിയേഷന്റെയും ബഹ്റൈൻ ചെസ് ക്ലബിന്റെയും സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ പൊതു-സ്വകാര്യ സ്കൂളുകളിൽ നിന്ന് 5000-ത്തിലധികം വിദ്യാർഥികൾ യോഗ്യതാ ഘട്ടത്തിൽ മത്സരിച്ചു.400 പേർ ഫൈനൽ റൗണ്ടിലെത്തി.
മികച്ച നേട്ടം കൈവരിച്ച ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികൾ:
ആൺകുട്ടികൾ ഒന്നാം വിഭാഗം- ഗ്രേഡ് 2 നീരവ് ഗോപാൽകൃഷ്ണൻ: വെള്ളി മെഡൽ.രണ്ടാം വിഭാഗം- ഗ്രേഡ്5 ഹഡ്സൺ ആന്റണി: സ്വർണമെഡൽ.നാലാം വിഭാഗം- ഗ്രേഡ്10 അവ്റാൻ മാത്യു: വെള്ളി.പെൺകുട്ടികൾ ഗ്രേഡ് 3- എട്ടാം ഗ്രേഡിലെ ചാർവി ജെയിൻ: വെള്ളി.വിദ്യാർഥികളെയും പരിശീലകരെയും സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീതാ പിള്ളയും പ്രിൻസിപ്പൽ അരുൺ കുമാർ ശർമയും അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.