Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right2.2 ബി​ല്യ​ൺ...

2.2 ബി​ല്യ​ൺ ഡോ​ള​റി​ന്റെ പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് ബ​ഹ്റൈ​ൻ

text_fields
bookmark_border
ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ  വ്യാ​പാ​ര​ക്ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ

വ്യാ​പാ​ര​ക്ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു

മ​നാ​മ: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ വ്യാ​പാ​ര​ക്ക​രാ​റു​ക​ളി​ൽ ബ​ഹ്‌​റൈ​ൻ, യു.​എ.​ഇ, ജോ​ർ​ഡ​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ൽ 2.2 ബി​ല്യ​ൺ ഡോ​ള​റി​ന്റെ പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ളാ​ണി​ത്. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു, യു.​എ.​ഇ വ്യ​വ​സാ​യ, നൂ​ത​ന സാ​ങ്കേ​തി​ക മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ, ജോ​ർ​ഡ​ൻ വ്യ​വ​സാ​യ, വ്യാ​പാ​ര, വി​ത​ര​ണ മ​ന്ത്രി യൂ​സു​ഫ് മ​ഹ്മൂ​ദ് അ​ൽ ഷ​മാ​ലി, ഈ​ജി​പ്ത് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ഹ്മ​ദ് സ​മീ​ർ സ​ലേ, മൊ​റോ​ക്കോ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി റി​യാ​ദ് മെ​സോ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ൽ​ബ​യും ജോ​ർ​ഡ​നി​ലെ മാ​ന​സീ​ർ ഗ്രൂ​പ്പും 20 മി​ല്യ​ൺ ഡോ​ള​റി​ന്റെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. പ്ര​തി​വ​ർ​ഷം 13,000 ട​ൺ അ​ലൂ​മി​നി​യം ഫ്ലൂ​റൈ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റാ​ണി​ത്. സി​ലി​ക്ക വി​ത​ര​ണ​ത്തി​നാ​യി ജോ​ർ​ഡ​ൻ ഫോ​സ്ഫേ​റ്റ് മൈ​നു​മാ​യി, ആ​ൽ​ബ 66 മി​ല്യ​ൺ ഡോ​ള​റി​ന്റെ ധാ​ര​ണ​പ​ത്ര​വും ഒ​പ്പു​വെ​ച്ചു.

ബ​ഹ്‌​റൈ​ൻ സ്റ്റീ​ൽ, എ​മി​റേ​റ്റ്‌​സ് സ്റ്റീ​ലു​മാ​യി 2 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.​അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2 മി​ല്യ​ൺ ട​ൺ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ എ​മി​റേ​റ്റ്‌​സ് സ്റ്റീ​ൽ വാ​ങ്ങും. ബ​ഹ്‌​റൈ​നി​ലെ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും യു.​എ.​ഇ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​വും ഒ​പ്പു​വെ​ച്ചു.

അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സു​സ്ഥി​ര​ത​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന സം​യോ​ജി​ത വ്യ​വ​സാ​യി​ക പ​ങ്കാ​ളി​ത്ത​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​വ​സാ​യി​ക പ​ങ്കാ​ളി​ത്ത​ത്തി​ന് ബ​ഹ്‌​റൈ​ൻ എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കും. സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്ത​ർ​വ്യാ​പാ​ര​വും മ​ത്സ​ര​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റാ​നും ക​രാ​ർ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൊ​േറാക്കോയും വ്യാപാരസഖ്യത്തിൽ ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agreementpartnershipBahrain News
News Summary - Bahrain signs partnership agreements worth $2.2 billion
Next Story