ബഹ്റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി തുടങ്ങി
text_fieldsമനാമ: അഞ്ചാമത് ബഹ്റൈൻ സ്മാർട്ട് സിറ്റീസ് 2021 ഉച്ചകോടിക്ക് തുടക്കമായി. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഗൾഫ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പാർപ്പിടകാര്യ മന്ത്രി ബാസിം ബിൻ യഅ്ഖൂബ് അൽ ഹമർ, ജല, വൈദ്യുത അതോറിറ്റി സി.ഇ.ഒ ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽ ഖലീഫ, ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് എന്നിവർ സന്നിഹിതരായിരുന്നു. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നടക്കമുള്ള വിദഗ്ധരും ഉച്ചകോടിയിൽ പങ്കാളികളാകുന്നുണ്ട്. സുസ്ഥിര സ്മാർട്ട് സിറ്റീസ് സാധ്യമാക്കാനുള്ള പദ്ധതികളും ആശയങ്ങളും ചർച്ചചെയ്യും. വിവിധ കമ്പനികളുടെ പവിലിയനുകളുൾക്കൊള്ളുന്ന എക്സിബിഷനും ഇതിെൻറ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.