ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ലോക ഹൃദയദിനം ആചരിച്ചു
text_fieldsമനാമ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രിയിൽ ഇതുവരെ 500ലധികം കാത്ത് ലാബ് സേവനങ്ങൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.
ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഹൃദയ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കുകയാണ് രാജ്യത്ത് കാത്ത്ലാബ് സൗകര്യമുള്ള ഏക സ്വകാര്യ ആശുപത്രിയായ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ ഹാർട്ട് സെന്ററിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
മൂന്നാം തലമുറ കാത്ത്ലാബ്, കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂനിറ്റുകൾ, ഇൻറൻസിവ് കെയർ യൂനിറ്റ്, എൻഡോവാസ്കുലാർ തെറപ്പി, കാർഡിയാക് സർജറി എന്നിവക്കുള്ള ഓപറേറ്റിങ് റൂം തുടങ്ങിയവയും ഈവിടെ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
അപ്പോയ്ന്റ്മെന്റുകൾ ആവശ്യമുള്ളവർക്ക് 17812222 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.bahrainspecialisthospital.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.