ലോക ഹൃദയദിനം ആചരിച്ച് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ
text_fieldsമനാമ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ‘സ്ക്രീനിങ് എ മില്യൺ ഹാർട്ട്സ്’ കാമ്പയിൻ തുടങ്ങി. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. കാസിം അർദാത്തി സ്വാഗതം ആശംസിച്ചു.ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു.
നെഞ്ചുവേദനയുള്ള രോഗികൾക്ക് വേഗത്തിലും കൃത്യമായും രോഗനിർണയവും ഉചിതമായ ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നെഞ്ചുവേദന ക്ലിനിക്കുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സ്ക്രീനിങ് എല്ലാവർക്കും പ്രാപ്യമാക്കുന്നതിനാണ് ‘സ്ക്രീനിങ് എ മില്യൺ ഹാർട്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രിവന്റിവ് ഹാർട്ട് സ്ക്രീനിങ്ങിനായുള്ള ദേശീയ കാമ്പയിൻ ആരംഭിച്ചത്.
ഇന്റർവെൻഷനൽ കാർഡിയോളജിയിലെ പ്രശസ്ത കൺസൽട്ടന്റായ ഡോ. അബ്ദുൽ അസീസ് ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തി. പതിവ് പരിശോധനയുടെയും ഹൃദയാരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്റർവെൻഷനൽ കാർഡിയോളജി കൺസൽട്ടന്റ് ഡോ. സ്വാലെഹിൻ ഷെയ്ഖ് ബക്സ് ഹൃദയസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓപറേഷൻസ് മജീദ് അർദാത്തി നന്ദി രേഖപ്പെടുത്തി.
ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ ഹാർട്ട് സെന്ററിൽ സങ്കീർണമായ ഹൃദയപ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുണ്ട്. മൂന്നാം തലമുറ കാത്ത് ലാബ്, കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂനിറ്റുകൾ, ഇന്റൻസിവ് കെയർ യൂനിറ്റ്, എൻ മീലാദുന്നബി അവധി ഉപയോഗപ്പെടുത്തി നിരവധി പേരാണ് ഉംറക്കായി മക്കയിലേക്ക് പുറപ്പെട്ടത്.ഡോവാസ്കുലർ തെറപ്പി, കാർഡിയാക് സർജറിക്കുള്ള ഓപറേറ്റിങ് റൂം, കാർഡിയാക് റിഹാബിലിറ്റേഷൻ സെന്റർ എന്നിവയടക്കം സജ്ജമാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.