ബഹ്റൈൻ കായികദിനാചരണം ഇന്ന്
text_fieldsമനാമ: ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും കായികശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് പ്രേരണ നൽകുന്നതിനും കായികദിനാചരണം സംഘടിപ്പിക്കുന്നു. പകുതി ജോലി സമയം ഇതിനായി നീക്കിവെക്കണമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയിട്ടുള്ളത്.
വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ ഓഫിസുകളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർ ഇതിൽ പങ്കാളികളാകും. ശരിയായ ആരോഗ്യപരിചരണ ശീലം വളർത്തിയെടുക്കുന്നതിനും വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും ഇത് കാരണമാകുമെന്ന് കരുതുന്നു. വിവിധ ക്ലബുകളും സാമൂഹിക സംഘടനകളും ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.