സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ബഹ്റൈൻ
text_fieldsമനാമ: സ്പുട്നിക് വി വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ബഹ്റൈൻ തീരുമാനിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ ഡോസ് നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്.
രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സ്പുട്നിക് വി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ, 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. സ്പുട്നിക് വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും നൽകുന്നത്.
വാക്സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻറ് മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്. സ്പുട്നിക് വി ബൂസറ്റ്ർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ 'ബി അവെയർ' ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.