Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മാ​ധാ​ന​വും...

സ​മാ​ധാ​ന​വും ശാ​ന്തി​യും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ -വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
സ​മാ​ധാ​ന​വും ശാ​ന്തി​യും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ -വി​ദേ​ശ​കാ​ര്യ മ​ന്ത്രി
cancel
camera_alt

കം​ബാ​ല​യി​ൽ ന​ട​ക്കു​ന്ന ചേ​രി​ചേ​രാ രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സം​സാ​രി​ക്കു​ന്നു


മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും സാ​ധ്യ​മാ​ക്കു​ന്ന​തി​നെ​യാ​ണ്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി വ്യ​ക്​​ത​മാ​ക്കി.

യു​ഗാ​ണ്ട​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കം​ബാ​ല​യി​ൽ ന​ട​ക്കു​ന്ന ചേ​രി​ചേ​രാ രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളും മ​ത​ങ്ങ​ളും നാ​ഗ​രി​ക​ത​ക​ളും ത​മ്മി​ൽ സം​വാ​ദാ​ത്​​മ​ക​മാ​യ സൗ​ഹാ​ർ​ദ​ത്തി​നാ​ണ്​ ബ​ഹ്​​റൈ​ൻ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ശാ​ക്​​തീ​ക​ര​ണ​ത്തി​ലൂ​ടെ അ​വ​രെ രാ​ജ്യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നും സാ​ധി​ക്കേ​ണ്ട​തു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളും സം​സ്​​കാ​ര​ങ്ങ​ളു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മാ​ണ്​ ബ​ഹ്​​റൈ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​തു​വ​ഴി സ​മാ​ധാ​ന​വും സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ധ്യ​മാ​കു​മെ​ന്നും ക​രു​തു​ന്നു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ദ്ദേ​ഹം ചേ​രി​ചേ​രാ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്ക്​ നേ​ർ​ന്നു.

യു.​എ​ൻ ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ചേ​രി​ചേ​രാ ന​യം സ്വീ​ക​രി​ക്കു​ക​യും മ​നു​ഷ്യാ​വ​കാ​ശ​ത്തി​ലും വി​ക​സ​ന സ​ങ്ക​ൽ​പ​ത്തി​ലും ഊ​ന്നി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്​​തി​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ന​യ​ത​ന്ത്ര​പ​ര​മാ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും മേ​ഖ​ല​യി​ലെ യു​ദ്ധ​ങ്ങ​ളും സം​ഘ​ട്ട​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​നും ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ലി​യ​ൻ​മാ​ർ​ക്ക്​ സു​ര​ക്ഷ ഒ​രു​ക്കാ​നും ബ​ന്ധി​ക​ളെ മോ​ചി​പ്പി​ക്കാ​നും യു​ദ്ധ​ക്കെ​ടു​തി​ക്കി​ര​യാ​യ​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കി​ഴ​ക്ക​ൻ ഖു​ദു​സ്​ കേ​ന്ദ്ര​മാ​ക്കി 1967ലെ ​അ​തി​ർ​ത്തി മാ​നി​ച്ച്​ സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം സ്​​ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ്​ ബ​ഹ്​​​റൈ​ൻ നി​ല​പാ​ട്. ഇ​തി​നാ​യി അ​ന്താ​രാ​ഷ്​​​ട്ര ശ്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaIsrael Palestine Conflict
News Summary - Bahrain supports peace and stability - Foreign Affairs Rya Mantri
Next Story