വിജയദിനത്തിൽ പങ്കാളികളായി ബഹ്റൈൻ പ്രതിഭയും
text_fieldsമനാമ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ ചരിത്ര വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്റൈൻ പ്രതിഭയും. കോവിഡ് കാലമായതിനാൽ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന ഇടതുമുന്നണിയുടെ ആഹ്വാനം ഏറ്റെടുത്തു മേയ് ഏഴിന് വൈകുന്നേരം ദീപശിഖ കൊളുത്തിയും മധുരം വിതരണം ചെയ്തും വീടുകളിലാണ് ഇടതുമുന്നണിയുടെ വിജയം പ്രവർത്തകർ ആഘോഷിച്ചത്.
ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദീപശിഖകൾ കൊളുത്തിയും മധുരം വിതരണം ചെയ്തും തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. പ്രതിഭ ആസ്ഥാനത്തും മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രവർത്തകർ വിജയം ആഘോഷിച്ചു.
പ്രതിഭ ആസ്ഥാനത്തു നടന്ന പരിപാടിക്ക് മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാമചന്ദ്രൻ, മിജോഷ് മൊറാഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.