ബഹ്റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം
text_fieldsഅറുപത് വയസ്സ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ പ്രവാസി ക്ഷേമനിധിയിൽ അംഗമാക്കണം
മനാമ: ബഹ്റൈൻ പ്രതിഭ 29ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മനാമ മേഖല സമ്മേളനം കെ.സി.എ ഹാളിൽ നടന്നു. നിലവിലെ നിയമപ്രകാരം അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമ നിധിയിൽ ചേരാൻ കഴിയില്ല. അവരെ കൂടി ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാറിനോടഭ്യർഥിച്ചു.
ശശി ഉദിനൂർ താൽക്കാലിക അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ ലീവിൻ കുമാർ സ്വാഗതം പറഞ്ഞു. മഹേഷ് യോഗീദാസൻ, ശശി ഉദിനൂർ, ബിന്ദു റാം, ഷീജ വീരമണി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷീജ വീരമണി, കെ.വി. പ്രശാന്ത് എന്നിവർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സമ്മേളനം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു.
മുരളീകൃഷ്ണൻ , നിരൻ സുബ്രഹ്മണ്യൻ, പ്രദീപൻ വടവന്നൂർ
മേഖല സെക്രട്ടറി അനീഷ് പി.വി പ്രവർത്തന റിപ്പോർട്ടും രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകൾക്കുമേൽ നടന്ന ചർച്ചയിൽ 28 പ്രതിനിധികൾ പങ്കെടുത്തു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, രക്ഷാധികാരി സമിതി അംഗങ്ങളായ കെ.എം. രാമചന്ദ്രൻ, എൻ.കെ. വീരമണി എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികൾ തയാറാക്കിയ ശാസ്ത്ര ലേഖനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സമ്മേളനം 2023-2025 പ്രവർത്തന വർഷത്തേക്കുള്ള 19 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി നിരൻ സുബ്രഹ്മണ്യൻ (സെക്ര.), മുരളീകൃഷ്ണൻ (പ്രസി.), പ്രദീപൻ വടവന്നൂർ (ട്രഷ.), അനിൽ മുണ്ടൂർ (ജോ. സെക്ര.), ഷിബി ഷനോജ് (വൈസ് പ്രസി.), എം.കെ. രാജേഷ് (മെംബർഷിപ് സെക്ര.), വി.പി. നിഷാദ് (അസി. മെംബർഷിപ് സെക്ര.), സുജിത രാജൻ, ഹേന മുരളി, സരിത കുമാർ, ഷിബി ഷനോജ്, രാജേഷ് അറ്റാച്ചേരി, നുബിൻ അൻസാരി, അബൂബക്കർ പട്ല, റിതേഷ് എം.സി, സുരേഷ് വയനാട്, ജീവൻ കല്ലറ, ശശി പി.കെ, റാഫി കല്ലിങ്ങൽ, പി.വി. അനീഷ് (എക്സി. മെംബർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.