ബഹ്റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsമനാമ: 'ഇന്ത്യൻ ശാസ്ത്രനയങ്ങളും അന്ധവിശ്വാസവും' വിഷയത്തിൽ ബഹ്റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്വരയും പരിഷ്കരണബോധവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണെന്ന ഭരണഘടനാ തത്ത്വം അദ്ദേഹം ഓർമിപ്പിച്ചു.
നിലവിലുള്ള ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് നാം മുന്നോട്ടുപോകണം. അറിവിന്റെ സാർവജനീന സ്വഭാവം മാറി കമ്പോളവത്കരിക്കപ്പെടുമ്പോൾ അന്ധവിശ്വാസങ്ങൾ അടിച്ചേൽപിക്കപ്പെടുന്നു. ഇതിനെ രാഷ്ട്രീയമായിതന്നെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രദീപ് പതേരി ആശംസയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.