ഗൾഫ് ജലസമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുക്കും
text_fieldsമനാമ: ഖത്തറിൽ സംഘടിപ്പിക്കുന്ന 15ാമത് ഗൾഫ് ജലസമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുക്കും. ആധുനിക സാങ്കേതികവിദ്യക്കൊപ്പം ജല മാനേജ്മെന്റ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം മൂന്ന് ദിവസം നീളും.
ഖത്തർ ഊർജകാര്യ സ്റ്റേറ്റ് മന്ത്രി സഈദ് ബിൻ ഷരീദ അൽ അൽ കഅ്ബിയുടെ രക്ഷാധികാരത്തിലാണ് ഇത് നടക്കുക. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ ‘കഹ്റാമ’ വാട്ടർ സയൻസ് ആൻഡ് ടെക്നോളജി അസോസിയേഷനും ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറലുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ജല മേഖലയിൽ കാർബൺ കുറക്കാനുളള വഴികളും ചർച്ചയാകും. അറബ് ജല യൂനിയന്റെ സഹകരണത്തോടെ കൈറോവിലെ യുനെസ്കോ ഓഫിസും സമ്മേളനത്തിൽ സഹകരിക്കുന്നുണ്ട്. ഏഴ് പ്രധാന സെഷനുകളുണ്ടാകും.
സമ്മേളനത്തിൽ ഇരുപതോളം പ്രഭാഷകർ പങ്കെടുക്കും. കൂടാതെ 50 ഗവേഷണ പ്രബന്ധങ്ങൾ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.