Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൈ​യും ത​ല​യും...

കൈ​യും ത​ല​യും പു​റ​ത്തി​ട​രു​ത്

text_fields
bookmark_border
Bahrain traffic
cancel

മ​നാ​മ: വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. അ​ടു​ത്തി​ടെ​യാ​യി നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​​ദേ​ശം. പ​രി​ക്കു​ക​ളും ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഇ​രി​പ്പി​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ല മാ​താ​പി​താ​ക്ക​ളും വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ കു​ട്ടി​ക​ളെ മ​ടി​യി​ൽ ഇ​രു​ത്തു​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ക​ര​മാ​ണ്. 10 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ മാ​ത്ര​മേ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്താ​വൂ എ​ന്നാ​ണ് നി​യ​മം.

സീ​റ്റ് ബെ​ൽ​റ്റ് ഇ​ടു​ന്ന​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ നി​ശ്ചി​ത ഉ​യ​രം ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി പി​ൻ​സീ​റ്റി​ൽ ബെ​ൽ​റ്റു​ള്ള പ്ര​ത്യേ​ക സീ​റ്റ് സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. കു​ട്ടി​യു​ടെ ത​ല പു​റ​ത്തി​ടു​ന്ന​തും സൈ​ഡ് ഗ്ലാ​സ് താ​ഴ്ത്തി​യി​ടു​ന്ന​തും പ​ല​പ്പോ​ഴും ക​ണ്ടു​വ​രു​ന്നു. ഇ​ത് അ​പ​ക​ട​ക​ര​മാ​​ണെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് പ​ബ്ലി​ക് ട്രാ​ഫി​ക് അ​വ​യ​ർ​നെ​സ് ഹെ​ഡ് മേ​ജ​ർ അ​ബ്ദു​ല്ല ഖാ​ലി​ദ് പ​റ​യു​ന്നു. കു​ട്ടി​ക​ളെ പി​റ​കി​ലാ​ണ് ഇ​രു​ത്തേ​ണ്ട​ത്. പി​റ​കി​ലെ ഡോ​റും സൈ​ഡ് ഗ്ലാ​സും കു​ട്ടി​ക​ൾ​ക്ക് സ്വ​മേ​ധ​യാ തു​റ​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലാ​യി​രി​ക്ക​ണം.

ചൈ​ൽ​ഡ് കാ​ർ സീ​റ്റു​ക​ൾ ശ​രി​യാ​യി സ്ഥാ​പി​ച്ചാ​ൽ വാ​ഹ​നാ​പ​ക​ടം മൂ​ല​മു​ള്ള ശി​ശു​മ​ര​ണ​ങ്ങ​ൾ 70 ശ​ത​മാ​നം കു​റ​യു​​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. മു​തി​ർ​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ സൈ​ക്കി​ളു​ക​ളി​ലും ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ലും കു​ട്ടി​ക​ൾ ചീ​റി​പ്പാ​യു​ന്ന​തും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​മി​ത വേ​ഗ​ത്തി​ൽ പോ​യാ​ൽ, കു​ട്ടി​ക​ൾ​ക്ക് ഈ ​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ശ്ര​ദ്ധ വേ​ണം. ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain trafficBahrain newsSafety warning
News Summary - Bahrain traffic with safety warning for children
Next Story