‘ലോകത്തിന് സമാധാനം നൽകുന്നതിൽ ബഹ്റൈൻ സംസ്കാരത്തിെൻറ പങ്ക് ശ്രദ്ധേയം’
text_fieldsആശയങ്ങളെയും സ്വീകരിക്കാനും പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സാധ്യമാക്കാനും ഇത് വഴി സാധിക്കും
മനാമ: കിങ് ഹമദ് സെന്റര്‍ ഫോര്‍ പീസ് കോ എക്സിസ്റ്റൻസ് ലോകത്തിന് ബഹുസ്വരതയുടെ സന്ദേശം നല്‍കുന്നുവെന്ന് സെൻറര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല് ഖലീഫ വ്യക്തമാക്കി. മദ്രിദിൽ കിങ് ഹമദ് സെന്റര്‍ ഫോര്‍ പീസ് കോ എക്സിസ്റ്റൻസ് സംഘടിപ്പിച്ച ‘ഇതാണ് ബഹ്ൈറൻ’സമ്മേളനത്തിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് സമാധാനവും സഹവര്‍ത്തിത്വവും പകര്‍ന്ന് നല്കുന്നതില് ബഹ്റൈന്‍ സംസ്കാരത്തിന് വലിയ പങ്കുണ്ട്. നൂറ്റാണ്ടുകളായി ബഹ്റൈന്‍ തുടരുന്ന സഹിഷ്ണുതയുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിെൻറ സന്ദേശം ലോകത്തിന് നല്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് സെൻററിേൻറത്. എല്ലാ മതങ്ങളെയും ആശയങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കാനും പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സാധ്യമാക്കാനും ഇത് വഴി സാധിക്കുമെന്നാണ് കരുതുന്നത്. എല്ലാ മതാനുയായികള്‍ക്കും സ്വാതന്ത്ര്യവും അതനുസരിച്ച് ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്താന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ച്ചപ്പാടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരമൊരു സെന്റര്‍ സ്ഥാപിച്ചതിെൻറ പിന്നിലുുള്ള ഉദ്ദേശവും മറ്റൊന്നല്ല എന്നദ്ദേഹം വിശദീകരിച്ചു. സന്തുലിത സമീപനം ഉയര്ത്തിപ്പിടിക്കാനൂം വെറുപ്പും വിദ്വേഷവും ഒഴിവാക്കാനുമുള്ള ശ്രമങ്ങളില്‍ ബഹ്റൈന്‍ മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.