മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്റൈെൻറ ശ്രമങ്ങള്‍ ശ്ലാഘനീയം -യു.എസ് അംബാസഡര്‍
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്റൈന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് യു.എസ് ബഹ്റൈന്‍ അംബാസഡര്‍ ജസ്റ്റിൻ ഹെക്സ് സിറിള്‍ വ്യക്തമാക്കി. എല്‍.എം.ആര്.എ എക്സിക്യൂട്ടീവ് ചെയര്മാന് ഉസാമ ബിന്‍ അബ്ദുല്ല അല്അബ്സിയുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ടില്‍ ബഹ്റൈെൻറ സ്ഥാനം മുന്നിലാണ്. മനുഷ്യക്കടത്തിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന എല്‍.എം.ആര്.എയുടെ പ്രവര്‍ത്തനങ്ങള്‍ അബ്സി വിശദീകരിച്ചു.
ഇരകള്‍ക്കായി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് മാന്യമായ പെരുമാറ്റവും അവരുടെ അവകാശം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിലിടങ്ങളും ഒരുക്കുന്നതില്‍ ശക്തമായ നിയമമാണ് രാജ്യത്തുള്ളത്. തൊഴിലാളികള്‍ക് ഏറെ ആശ്വാസമേകുന്ന െഫ്ലക്സി പെര്‍മിറ്റ് മേഖലയിലെ തന്നെ ആദ്യ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.