ബഹ്റൈൻ-യു.എസ് ബന്ധം പ്രശംസനീയം –സ്പീക്കർ
text_fieldsമനാമ: പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ബഹ്റൈനിലെ യു.എസ് ഷർഷെ ദഫെ എഥാൻ ഗോൾഡ്റിച്ചുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ-യുഎസ് ബന്ധങ്ങളെയും വിവിധ മേഖലകളിലെ സഹകരണത്തെയും സ്പീക്കർ പ്രശംസിച്ചു.
മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷവും ബഹ്റൈന് ഒന്നാം വിഭാഗത്തിൽ സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിെൻറയും മൂല്യങ്ങളും തത്ത്വങ്ങളും പ്രചരിപ്പിക്കുന്നതിലും രാജ്യം പുലർത്തുന്ന ശക്തമായ നിലപാടിെൻറ ഫലമായാണ്.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ആഴമേറിയ ഉഭയകക്ഷി ബന്ധങ്ങൾ എഥാൻ ഗോൾഡ്റിച്ച് ചൂണ്ടിക്കാട്ടി. പാർലമെൻററി മേഖലയിലെ പങ്കാളിത്തത്തിനും സഹകരണത്തിനും പിന്തുണ നൽകാനുള്ള തെൻറ രാജ്യത്തിെൻറ താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.